Back to Journal
Free Tools Guide

Google Map Data Scraper എങ്ങനെ ഉപയോഗിക്കാം: മലയാളത്തിൽ ഒരു പൂർണ്ണ ഗൈഡ്

TechBeamDesigns Team
October 31, 2026

Google Maps-ലെ ബിസിനസുകളുടെ പേര്, ഫോൺ നമ്പർ, വെബ്സൈറ്റ്, അഡ്രസ്, റേറ്റിംഗ് എന്നിവ ഓരോന്നായി കോപ്പി ചെയ്യുന്നതിന് പകരം, ഞങ്ങളുടെ Google Map Data Scraper അത് തനിയെ എടുത്ത് നിങ്ങളുടെ ലിസ്റ്റിലേക്ക് സേവ് ചെയ്യും. പുതിയ കസ്റ്റമേഴ്സിനെ കണ്ടെത്താൻ ഇത് പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കാം.

തുടങ്ങുന്നതിന് മുമ്പ് വേണ്ടത്: Google Chrome ഉള്ള ഒരു ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ്, ഈ വെബ്സൈറ്റിൽ ഒരു സൗജന്യ അക്കൗണ്ട്. ഇത്രമാത്രം. ഇവിടെ സൈൻ അപ്പ് ചെയ്യാം.

സ്റ്റെപ്പ് 1: എക്സ്റ്റൻഷൻ ഡൗൺലോഡ് ചെയ്യുക

Google Map Data Scraper പേജിൽ സൈൻ ഇൻ ചെയ്ത ശേഷം Download Extension ബട്ടണിൽ ക്ലിക്ക് ചെയ്യുക. tbd-scraper-extension.zip എന്ന ഫയൽ നിങ്ങളുടെ Downloads ഫോൾഡറിൽ വരും.

ആ ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Extract All കൊടുക്കുക. tbd-scraper-extension എന്ന ഒരു ഫോൾഡർ കിട്ടും. ഈ ഫോൾഡർ ഡിലീറ്റ് ചെയ്യരുത്, കാരണം എക്സ്റ്റൻഷൻ പ്രവർത്തിക്കുന്നത് ഇതിൽ നിന്നാണ്. Documents പോലെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി വെക്കുന്നതാണ് നല്ലത്.

സ്റ്റെപ്പ് 2: Chrome-ൽ ഇൻസ്റ്റാൾ ചെയ്യുക

Google Chrome തുറന്ന് മുകളിലെ അഡ്രസ് ബാറിൽ chrome://extensions എന്ന് ടൈപ്പ് ചെയ്ത് Enter അമർത്തുക.

പേജിന്റെ മുകളിൽ വലതുവശത്തുള്ള Developer mode ഓൺ ചെയ്യുക.

ഇടതുവശത്ത് വരുന്ന Load unpacked ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നേരത്തെ എക്സ്ട്രാക്ട് ചെയ്ത tbd-scraper-extension ഫോൾഡർ തിരഞ്ഞെടുത്ത് Select Folder കൊടുക്കുക.

ലിസ്റ്റിൽ TBD Data Scraper വന്നാൽ ഇൻസ്റ്റാൾ ആയി.

സ്റ്റെപ്പ് 3: ടൂൾബാറിൽ പിൻ ചെയ്യുക

Chrome-ന്റെ മുകളിൽ വലതുവശത്തുള്ള പസിൽ ഐക്കണിൽ (Extensions) ക്ലിക്ക് ചെയ്ത്, TBD Data Scraper-ന് അടുത്തുള്ള പിൻ (📌) ഐക്കൺ അമർത്തുക. ഇനി എക്സ്റ്റൻഷൻ ഐക്കൺ എപ്പോഴും ടൂൾബാറിൽ കാണാം.

സ്റ്റെപ്പ് 4: Google Maps-ൽ സ്ക്രാപ്പർ തുറക്കുക

google.com/maps തുറന്ന്, ടൂൾബാറിലെ TBD ഐക്കണിൽ ക്ലിക്ക് ചെയ്യുക. സ്ക്രീനിന്റെ വലതുവശത്ത് ഒരു നീല പാനൽ വരും. Maps തുറക്കാതെ ഐക്കൺ ക്ലിക്ക് ചെയ്താലും കുഴപ്പമില്ല, Maps പുതിയ ടാബിൽ തനിയെ തുറക്കും.

സ്റ്റെപ്പ് 5: വിവരങ്ങൾ നൽകുക

User Email: വെബ്സൈറ്റിൽ സൈൻ അപ്പ് ചെയ്ത അതേ ഇമെയിൽ തന്നെ കൊടുക്കുക. വേറെ ഇമെയിൽ കൊടുത്താൽ ലീഡുകൾ നിങ്ങളുടെ ലിസ്റ്റിൽ കാണില്ല.

Search Term: ഏത് തരം ബിസിനസുകളാണ് വേണ്ടത്. ഉദാ: Restaurants, Textile shops, Plumbers, Dental clinics.

Location: സ്ഥലം. ഉദാ: Kochi, Kakkanad, Dubai.

സ്റ്റെപ്പ് 6: START SCRAPING അമർത്തുക

ടൂൾ തനിയെ Google Maps-ൽ സെർച്ച് ചെയ്ത്, ഓരോ ബിസിനസും തുറന്ന് പേര്, ഫോൺ നമ്പർ, വെബ്സൈറ്റ്, അഡ്രസ്, റേറ്റിംഗ് എന്നിവ എടുത്ത് നിങ്ങളുടെ ലിസ്റ്റിലേക്ക് സേവ് ചെയ്യും. എത്ര എണ്ണം കഴിഞ്ഞു എന്ന് പാനലിന്റെ താഴെ കാണാം.

ഇടയ്ക്ക് നിർത്താൻ PAUSE, തുടരാൻ RESUME, പൂർണ്ണമായി നിർത്താൻ ⏹ ബട്ടൺ. നേരത്തെ സേവ് ചെയ്ത ബിസിനസുകൾ വീണ്ടും വന്നാൽ ടൂൾ അവ തനിയെ ഒഴിവാക്കും.

സ്ക്രാപ്പിംഗ് നടക്കുമ്പോൾ ആ ടാബ് ക്ലോസ് ചെയ്യരുത്, കമ്പ്യൂട്ടർ സ്ലീപ്പ് ആകാതെ ശ്രദ്ധിക്കുക.

സ്റ്റെപ്പ് 7: സേവ് ചെയ്ത ലിസ്റ്റുകൾ കാണുക

Google Map Data Scraper പേജിലെ Go to CRM ബട്ടൺ അമർത്തുക. ഓരോ സെർച്ചും വെവ്വേറെ ഫോൾഡറായി കാണാം (ഉദാ: Restaurants in Kochi). ഫോൺ നമ്പർ ഉള്ളവ മാത്രം, സ്റ്റാറ്റസ്, ഫോളോ-അപ്പ് ചെയ്യേണ്ടവ എന്നിങ്ങനെ ഫിൽട്ടർ ചെയ്യാം.

സ്റ്റെപ്പ് 8: ലീഡുകളെ ബന്ധപ്പെടുക, ട്രാക്ക് ചെയ്യുക

ഓരോ ലീഡിന്റെയും അടുത്തുള്ള WhatsApp ബട്ടൺ അമർത്തിയാൽ നേരിട്ട് ചാറ്റ് തുറക്കും. അയക്കുന്നതിന് മുമ്പ് മെസേജ് നിങ്ങളുടെ ബിസിനസിന് അനുസരിച്ച് മാറ്റുക.

സ്റ്റാറ്റസ് മാറ്റി പുരോഗതി ട്രാക്ക് ചെയ്യുക: Uncontacted → Pitched → Replied → Interested → Client.

ഓരോ ലീഡിനും നോട്ടുകളും Follow-up Date-ഉം ചേർക്കാം. പിന്നീട് Needs Follow-up ഫിൽട്ടറിൽ അവ കാണാം.

പല ലീഡുകൾ ഒരുമിച്ച് സെലക്ട് ചെയ്ത് Pitched ആക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം.

കൂടുതൽ ഫലം കിട്ടാൻ ചില ടിപ്സ്

കൃത്യമായി സെർച്ച് ചെയ്യുക: "Shops" എന്നതിനേക്കാൾ "Bakery in Kakkanad" എന്ന് കൊടുക്കുന്നതാണ് നല്ലത്.

വലിയ നഗരങ്ങളിൽ ഒരു സെർച്ചിൽ എല്ലാം കിട്ടില്ല. ഏരിയ തിരിച്ച് സെർച്ച് ചെയ്യുക (Edappally, Vyttila, Kakkanad…).

ഒരേ മെസേജ് എല്ലാവർക്കും അയക്കരുത്. ബിസിനസിന്റെ പേര് ചേർത്ത് വ്യക്തിപരമാക്കുക. സ്പാം പോലെ തോന്നിയാൽ WhatsApp നമ്പർ ബ്ലോക്ക് ആകാൻ സാധ്യതയുണ്ട്.

താൽപര്യമില്ല എന്ന് പറഞ്ഞവരെ Not Interested ആക്കി വീണ്ടും ശല്യപ്പെടുത്താതിരിക്കുക.

പ്രശ്നങ്ങളും പരിഹാരങ്ങളും

പാനൽ കാണുന്നില്ല: Google Maps പേജ് റിഫ്രഷ് (F5) ചെയ്ത് TBD ഐക്കണിൽ വീണ്ടും ക്ലിക്ക് ചെയ്യുക.

Load unpacked ചെയ്യുമ്പോൾ "Manifest file is missing" എന്ന് വരുന്നു: manifest.json ഫയൽ നേരിട്ടുള്ള ഫോൾഡർ തന്നെ തിരഞ്ഞെടുക്കുക. zip ഫയൽ അല്ല, എക്സ്ട്രാക്ട് ചെയ്ത ഫോൾഡർ ആണ് വേണ്ടത്.

സ്ക്രാപ്പ് ചെയ്ത ലീഡുകൾ ലിസ്റ്റിൽ കാണുന്നില്ല: പാനലിൽ കൊടുത്ത ഇമെയിൽ നിങ്ങളുടെ അക്കൗണ്ടിന്റെ ഇമെയിൽ തന്നെയാണോ എന്ന് നോക്കുക, എന്നിട്ട് Saved Lists പേജ് റിഫ്രഷ് ചെയ്യുക.

മൊബൈലിൽ പ്രവർത്തിക്കുമോ? ഇല്ല. ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ഉള്ള Google Chrome-ൽ മാത്രമേ പ്രവർത്തിക്കൂ. സേവ് ചെയ്ത ലിസ്റ്റുകൾ മൊബൈലിലും കാണാം.

ബിസിനസ് വളർത്താൻ സഹായം വേണോ?

വെബ്സൈറ്റ്, CRM, കസ്റ്റം സോഫ്റ്റ്വെയർ, അല്ലെങ്കിൽ കൂടുതൽ ലീഡുകൾ: എന്താണ് വേണ്ടതെന്ന് ഞങ്ങളോട് പറയൂ. WhatsApp-ൽ ഞങ്ങളോട് ചോദിക്കൂ (+91 62386 46682, WhatsApp കോളും മെസേജും മാത്രം).

Have a project in mind?

Let's discuss how our custom software solutions can accelerate your business growth.

Discuss Your Project